യുവകവി കാശിനാഥനുമായി സംവാദം

വെള്ളിയാഴച രാത്രി 8ന് ഓണ്‍ലൈനായാണ് പരിപാടി
Conversation with young poet Kasinathan

കാശിനാഥന്‍

Updated on

മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ സര്‍ഗ്ഗവേദിയുടേയും ആഭിമുഖ്യത്തില്‍ യുവകവി കാശിനാഥനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂണ്‍ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓണ്‍ലൈനിലാണ് സംവാദം.ഓഗസ്റ്റ് 15ന് , ഫെയ്മ സംഘടിപ്പിക്കുന്ന മഹാരാഷ്ട്ര മലയാളികളുടെ സാഹിത്യ രചനകള്‍ അടങ്ങിയ പുസ്തക പ്രകാശനത്തിന്റെ മുന്നോടിയായാണ് ഈ പരിപാടി .

ഫെയ്മ മഹാരാഷ്ട്ര സര്‍ഗ്ഗവേദി പ്രസിഡന്‍റ് മോഹന്‍ മൂസത് അധ്യക്ഷത വഹിക്കം. ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് കെ.എം. മോഹന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായര്‍, ജനറല്‍ സെക്രട്ടറി അശോകന്‍ പി.പി., ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ ടി.ജി, ട്രഷറര്‍ അനു ബി. നായര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും.

തുടര്‍ന്ന് കാശിനാഥനുമൊത്തുള്ള സംവാദം ആരംഭിക്കും. മുല്ലനേഴി ദിവാകരന്‍ നമ്പൂതിരിയാണ് കവിയെ പരിചയപ്പെടുത്തുന്നതും ചര്‍ച്ചയുടെ മോഡറേറ്ററും. ചര്‍ച്ച സംയോജനം ദിവാകരന്‍ ചെഞ്ചേരി.പരിപാടി അവതരിപ്പിക്കുന്നത് രോഷ്‌നി അനില്‍കുമാര്‍, നന്ദി പ്രമേയം -സുമി ജെന്‍ട്രി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com