കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തണുത്ത പ്രതികരണം

ബിഎംസി ബിജെപി പിടിക്കുമെന്ന് വിലയിരുത്തല്‍
corporation elections voting

കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തണുത്ത പ്രതികരണം

Updated on

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തണുത്ത പ്രതികരണം 50 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി.

വൈകുന്നേരം 5.30-ന് വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ദിനേശ് വാഗ്മാരെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോളിങ് ശതമാനം 46-50 ശതമാനമാണെന്ന് പറഞ്ഞു.

കൃത്യമായ പോളിങ് കണക്കുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ഫലം അറിഞ്ഞ് തുടങ്ങും. ഏറ്റവും കൂടുതല്‍ മലയാളികള്‍ മത്സരിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്.

തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രം മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ്. ബിംഎംസി ഇത്തവണ ബിജെപി പിടിക്കുമെന്നാണ് വിലയിരുത്തല്‍

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com