"കൊങ്കൺ ടൂറിസം സാധ്യതകൾ സാക്ഷാത്കരിക്കും"; ഏക്നാഥ് ഷിൻഡെ

കൊങ്കണിന്‍റെ ടൂറിസം സാധ്യതകൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു
"കൊങ്കൺ ടൂറിസം സാധ്യതകൾ സാക്ഷാത്കരിക്കും"; ഏക്നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ സഹായത്തോടെ കൊങ്കൺ തീരത്ത് റോഡ് വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. കൊങ്കണിന്‍റെ സമഗ്ര വികസനത്തിന് പ്രത്യേക അതോറിറ്റി ഉടൻ രൂപീകരിക്കും. കൊങ്കൺ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതമാണ്, ഇവിടെയുള്ള ജനങ്ങൾ അവരുടെ ആതിഥ്യ മര്യാദയ്ക്ക് പേരുകേട്ടവരാണ്. കൊങ്കണിന്‍റെ ടൂറിസം സാധ്യതകൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു

കൊങ്കണിനായി പ്രത്യേക വികസന അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.. സാവന്ത്‌വാഡിയിൽ ഒരു മറൈൻ ഇക്കോളജി പ്രോജക്റ്റിനും മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിക്കും ഫണ്ട് ലഭ്യമാക്കും. കൊങ്കണിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിംഗും വിപണന പിന്തുണയും ഉറപ്പാക്കാൻ പ്രത്യേക ശ്രമങ്ങൾ നടത്തും. സമ്പന്നമായ ഒരു കൊങ്കൺ വാർത്തെടുക്കാൻ നാമെല്ലാവരും ശ്രമിക്കണം. രാജ്യത്ത് നിലവിൽ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവുമധികം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടത്തുന്ന മഹാരാഷ്ട്ര സർക്കാർ, കൊങ്കണിന്‍റെ സർവ്വതോന്മുഖമായ വികസനത്തിനായി പരിശ്രമിക്കുമെന്നും 110 കോടി രൂപയുടെ പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു.

സന്ത് ഗാഡ്‌ഗെബാബ മണ്ടായി ആൻഡ് ഷോപ്പിംഗ് സെന്‍റർ, മുനിസിപ്പാലിറ്റിയിലെ ജിംഖാന ഗ്രൗണ്ടിൽ ഡ്രസിങ് റൂം, നഗരസഭയിലെ അഗ്നിസുരക്ഷാ വിഭാഗം ജീവനക്കാർക്കുള്ള ഭവന സമുച്ചയം, മറ്റ് പ്രവൃത്തികൾ എന്നിവയ്ക്ക് മുഖ്യമന്ത്രി ചൊവ്വാഴ്ച തറക്കല്ലിട്ടു. കേന്ദ്ര എംഎസ്എംഇ മന്ത്രി നാരായൺ റാണെ, ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ, വ്യവസായ മന്ത്രി ഉദയ് സാമന്ത്, വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം മഹാരാഷ്ട്രയിലെ യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നു. "കൂടുതൽ സംരംഭകർ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അങ്ങനെ തൊഴിലന്വേഷകരേക്കാൾ കൂടുതൽ തൊഴിൽ ദാതാക്കൾ ഉണ്ടാകും. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്നതിനും അവസാന യൂണിറ്റ് വരെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു, ”- ഷിൻഡെ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com