ബന്ധുക്കളെ വിമാനത്തിൽ കയറാൻ സഹായിക്കാനെന്ന വ്യാജേന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ വ്യാജ ടിക്കറ്റുമായി കയറിയ ദമ്പതികൾ അറസ്റ്റിൽ

തഹേരി ആബിദിൻ ബസാർവാല, ഖാലിദ താഹെർ ബസർവാല എന്നിവരാണ് അറസ്റ്റിലായത്
ബന്ധുക്കളെ വിമാനത്തിൽ കയറാൻ സഹായിക്കാനെന്ന വ്യാജേന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ വ്യാജ ടിക്കറ്റുമായി കയറിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ടിക്കറ്റിൽ പ്രവേശിച്ച ദമ്പതികൾ ഇന്നലെയാണ് അറസ്റ്റിലായത്.തങ്ങളുടെ ബന്ധുക്കളെ വിമാനത്തിൽ കയറാൻ സഹായിക്കുന്നതിനായി സുരക്ഷാ പരിശോധന കഴിഞ്ഞ ശേഷം യാത്രക്കാരെ മാത്രം അനുവദിക്കുന്ന ഭാഗവും കടന്നു ഇവർ അകത്തേക്കു പോയിരുന്നു.തഹേരി ആബിദിൻ ബസാർവാല, ഖാലിദ താഹെർ ബസർവാല എന്നിവരാണ് അറസ്റ്റിലായത്.

സഹാർ പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച പുലർച്ചെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വിജിലൻസ് ഓഫീസർ അരവിന്ദ് കുമാർ ഇരുവരെയും അവരുടെ മൂന്ന് വയസ്സുള്ള മകനും വിമാനത്താവളത്തിനുള്ളിൽ സംശയാസ്പദമായ രീതിയിൽ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് സംഭവം റിപ്പോർട്ട് ചെയ്തത്.തുടർന്ന് ഉദ്യോഗസ്ഥർ ഇവരോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.ദമ്പതികൾ കുവൈറ്റ് എയർലൈൻസിന്റെ ടിക്കറ്റുകൾ ഹാജരാക്കിയെങ്കിലും.കൂടുതൽ ചോദ്യം ചെയ്തപ്പോൾ, യാത്രാ പ്ലാൻ റദ്ദാക്കിയെന്നും വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.

സുരക്ഷാ പരിശോധനക്കു ശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അനുവദിച്ചെങ്കിലും, യാത്ര റദ്ദാക്കാനുള്ള കാരണം ചോദിച്ചപ്പോൾ ദമ്പതികൾക്ക് മറുപടിയില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബുക്കിംഗ് പരിശോധിക്കാൻ ഉദ്യോഗസ്ഥൻ കുവൈറ്റ് എയർലൈൻസുമായി ബന്ധപ്പെട്ടു. ദമ്പതികളുടെ പേരിൽ ടിക്കറ്റ് നൽകിയിട്ടില്ലെന്നും അതിനാൽ ടിക്കറ്റുകൾ വ്യാജമാണോയെന്ന ഉദ്യോഗസ്ഥരുടെ സംശയം സ്ഥിരീകരിക്കുന്നതായും എയർലൈൻസ് അറിയിച്ചു

കൂടുതൽ ചോദ്യം ചെയ്തപ്പോൾ, രാജസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഏജന്റിൽ നിന്നാണ് തങ്ങൾക്ക് ടിക്കറ്റ് ലഭിച്ചതെന്നും ഇയാളുടെ അമ്മയെയും സഹോദരങ്ങളെയും യാത്ര അയക്കാൻ വന്നതാണെന്നും ഇരുവരും പറഞ്ഞു.

സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ അഭിഷേക് യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നും അന്വേഷണം പുരോഗമിക്കുക ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com