
താനെ: കല്യാണിൽ 12 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കല്യാണിലെ കോൾസെവാഡിയിൽ നാലു ദിവസം മുൻപാണ് 12 വയസ്സുകാരിയെ കാണാതായത്. പിന്നീട് മൃതദേഹം ഒരു ദിവസം കഴിഞ്ഞ്, കണ്ടെത്തുകയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ബുൽധാനയിലെ ഷെഗാവിൽ നിന്ന് വിശാൽ ഗാവ്‌ലിയും (35), ചൊവ്വാഴ്ച രാത്രി കല്യാണിൽ നിന്ന് പിടികൂടിയ ഇയാളുടെ മൂന്നാം ഭാര്യ സാക്ഷി ഗാവ്‌ലിയും(25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഓഫീസർ ബാല കുംഭാർ പറഞ്ഞു. എന്നാൽ, ആക്രമണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ്.
ചോക്ലേറ്റും ലഘുഭക്ഷണവും വാങ്ങാൻ 20 രൂപയുമായി പെൺകുട്ടി വീടുവിട്ടിറങ്ങിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിക്കാൻ വിശാൽ ഭാര്യയോട് സഹായം തേടി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കോൾസെവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഭിവണ്ടിക്ക് സമീപമുള്ള ബാപ്ഗാവിലാണ് ശ്മശാനത്തിന്‍റെ മതിലിന് സമീപം അവളുടെ മൃതദേഹം കണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 137 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം പൊലീസ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് ശേഷം ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമത്തിലെ വകുപ്പുകളും കേസിൽ ചേർത്തു. ലൈംഗികാതിക്രമം, സ്ത്രീകളോടുള്ള മാന്യതയെ ദ്രോഹിക്കുന്നതുൾപ്പെടെ നാല് കേസുകളും രണ്ട് ശാരീരിക ദ്രോഹങ്ങളും ഉൾപ്പെടെ നാല് കേസുകൾ വിശാൽ ഗാവ്‌ലിക്കെതിരെയുണ്ടെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അശോക് കദം പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സോൺ-III കല്യാൺ) അതുൽ സെൻഡേ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു ഓട്ടോറിക്ഷ ഞങ്ങൾ പിടിച്ചെടുത്തു.
ബുധനാഴ്ച നൂറുകണക്കിന് പ്രദേശവാസികൾ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ചും ബാനറുകളും പ്ലക്കാർഡുകളുമായി പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കല്യാൺ ഈസ്റ്റിൽ നിന്നുള്ള എംഎൽഎ സുൽഭ ഗെയ്‌ക്‌വാദ് കോൾസെവാഡി പൊലീസ് സ്‌റ്റേഷനിലെത്തി കർശന നടപടി ആവശ്യപ്പെട്ടിരുന്നു. കല്യാണിൽ നിന്നുള്ള എംപി ശ്രീകാന്ത് ഷിൻഡെയും മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ കാണുകയും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമെന്നും പറഞ്ഞു.