പിസ ഡെലിവറി ബോയ് മറാഠി പറയാത്തതിനെ തുടര്‍ന്ന് പണം നല്‍കാതെ ദമ്പതികള്‍

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭാഷാ വിവാദം ആളിക്കത്തിക്കാനുള്ള ശ്രമം നടക്കുകയാണ്

Couple refuses to pay for pizza delivery boy after he doesn't speak Marathi

പിസ ഡെലിവറി ബോയി മറാഠി പറയാത്തതിനെ തുടര്‍ന്ന് പണം നല്‍കാതെ ദമ്പതികള്‍

Updated on

മുംബൈ: ഭാഷാ വിവാദത്തിന് തിരികൊളുത്തി മുംബൈയില്‍ പുതിയ സംഭവം. പിസ ഡെലിവറി ചെയ്യാന്‍ വന്നയാള്‍ മറാഠി സംസാരിച്ചില്ലെങ്കില്‍ പണം നല്‍കില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ ഡെലിവറി ബോയിയെ ഭീഷണിപ്പെടുത്തി. ഭാണ്ഡുപിലാണ് സംഭവം.

പിസ ഓര്‍ഡര്‍ ചെയ്തപ്പോള്‍ മറാഠി സംസാരിക്കുന്ന ആള്‍ തന്നെ ഡെലിവറിക്ക് വരണമെന്ന കാര്യം ദമ്പതികള്‍ പറഞ്ഞിരുന്നില്ല. ഓര്‍ഡര്‍ പ്രകാരം ഡെലിവറി ഏജന്‍റായ രോഹിത് ലാവെറെ വാതിലിന് മുന്നില്‍ എത്തിയപ്പോള്‍, 'മറാഠി സംസാരിക്കൂ അല്ലെങ്കില്‍ പണം തരില്ല' എന്നതായിരുന്നു ദമ്പതികളുടെ ഡിമാന്‍ഡ്.

തുടര്‍ന്ന് ഇവര്‍ തമ്മില്‍ നടത്തിയ സംഭാഷണം ഉള്‍പ്പെടെ വിഡിയോ ആയി പ്രചരിക്കുന്നുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭാഷാ വിവാദം ആളിക്കത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com