കൊലപാതകത്തിന് ശേഷം 16 വര്‍ഷം ഒളിവിലായിരുന്ന ദമ്പതികള്‍ പിടിയില്‍

പിടി കൂടിയത് മധ്യപ്രദേശില്‍ നിന്ന്
Couple who were on the run for 16 years after the murder arrested

കൊലപാതകത്തിന് ശേഷം 16 വര്‍ഷം ഒളിവിലായിരുന്ന ദമ്പതികള്‍ പിടിയില്‍

Updated on

മുംബൈ: 16 വര്‍ഷം മുന്‍പ് പാല്‍ഘര്‍ ജില്ലയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റിനെ കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശില്‍ നിന്ന് ദമ്പതിമാരെ അറസ്റ്റു ചെയ്തു. ധര്‍മേന്ദ്ര രാമശങ്കര്‍ സോണി (54), ഭാര്യ കിരണ്‍ ധര്‍മേന്ദ്ര സോണി (50) എന്നിവരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അറസ്റ്റു ചെയ്തത്.

2009 ഏപ്രിലില്‍ മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള നല്ലസോപാറ ഈസ്റ്റില്‍ ബ്രോക്കറേജ് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് റിയല്‍എസ്റ്റേറ്റ് ഏജന്‍റ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സോണി ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ഒരാളെ അറസ്റ്റുചെയ്തപ്പോള്‍ മറ്റ് മൂന്നുപേര്‍ ഒളിവില്‍പ്പോവുകയായിരുന്നു. ഇവരെക്കുറിച്ച് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചതോടെയാണ് മധ്യപ്രദേശ് പൊലീസ് സഹായത്തോടെ പിടി കൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com