രണ്ട് പേർ ചേർന്ന് ഏഴ് രൂപ മോഷ്ടിച്ചു! 50 വർഷത്തിനു ശേഷം കേസ് എഴുതിത്തള്ളി കോടതി

പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെന്നും കോടതി

Court dismisses case of theft of Rs 7 fifty years ago

50 വര്‍ഷം മുന്‍പ് 7 രൂപ മോഷ്ടിച്ച കേസ് എഴുതി തള്ളി കോടതി

Updated on

മുംബൈ: 50 വര്‍ഷം മുന്‍പ് 7.65 രൂപ മോഷ്ടിച്ച കേസ് മഡ്ഗാവ് കോടതി എഴുതിത്തള്ളി. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ താരതമ്യേന നിസ്സാരമായ കേസുകള്‍ എഴുതിത്തള്ളുന്നതിന്‍റെ ഭാഗമായാണിത്.

1977ല്‍ 2 പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ചെന്ന കേസിലെ പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു വ്യക്തമല്ല. അവരെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമവും വിജയിച്ചില്ല.

അക്കാലത്തെ 7.65 രൂപ നിസ്സാര തുകയല്ലെന്ന് അറിയാമെങ്കിലും വാദിയെയും പ്രതികളെയും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണു കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com