നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാമ്പ് ജൂലൈ 13ന്

ജോഗേശ്വരി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍
Norka Pravasi Insurance Card Membership Camp on July 13th

നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാംപ്

Updated on

മുംബൈ : നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന 2025-ലെ പ്രവാസി ഐ.ഡി. കാര്‍ഡ് പ്രചരണമാസം ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാമ്പ് ജൂലൈ 13 ഞായറാഴ്ച രാവിലെ 11.00 മുതല്‍ ജോഗേശ്വരി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ വച്ച് നടക്കും. യോഗത്തില്‍ നോര്‍ക്ക ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികള്‍ക്ക്, കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുവാന്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്റെ (ഫെയ്മ മഹാരാഷ്ട്ര) നേതൃത്വത്തില്‍, മേഖലാതലത്തിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചേര്‍ന്ന് സമാന ക്യാമ്പുകള്‍ വ്യാപകമായി നടത്തി കൊണ്ടിരിക്കുകയാണ്.

ഫോണ്‍:

സുനില്‍ കുമാര്‍ (പ്രസിഡന്റ് 99676460570. രഞ്ജിനി സന്തോഷ് നായര്‍( സെക്രട്ടറി-98694863820

ശ്രീജ സുനില്‍ കപ്പാച്ചേരി (ട്രഷറര്‍ 99876761640 , ഉഷാ തമ്പി ജോണ്‍ (മുംബൈ കോഡിനേറ്റര്‍- 8108631985)

ശിവപ്രസാദ് കെ നായര്‍ (ഫെയ്മ -മഹാരാഷ്ട്ര റയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി -97699 82960)

ഉണ്ണി വി ജോര്‍ജ് ( ഫെയ്മമഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ പ്രസിഡന്റ് - 9422267277 ),ബാലന്‍ പണിക്കര്‍ (സെക്രട്ടറി -9322265976)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com