സിപിഎം പ്രവർത്തകർക്കെതിരെ ആക്രമണം: തഹസിൽദാർ കാര്യാലയത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച്

ആക്രമണങ്ങളിൽ പോലിസ് കേസ് എടുക്കുവാൻ പോലും തയ്യാറാകുന്നില്ല എന്നും ആരോപണം
പ്രതിഷേധ മാർച്ച്
പ്രതിഷേധ മാർച്ച്

പാൽഘർ: സംസ്ഥാനത്തുടനീളം സിപിഎം പവർത്തകരെ ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് പാൽഘർ തഹസിൽദാർ കാര്യാലയത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും നൂറു കണക്കിന് പ്രവർത്തകരുടെ മാർച്ച് സംഘടിപ്പിച്ചു.

ആക്രമണങ്ങളിൽ പോലിസ് കേസ് എടുക്കുവാൻ പോലും തയ്യാറാകുന്നില്ല എന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫദ്നാഫിസിന്‍റെ നിർദ്ദേശംമാത്രം നടപ്പിലാക്കുന്നുവെന്നും സിപിഎം പാർട്ടി ഭാരവാഹികൾ ആരോപിച്ചു.

ഇതിനെതിരെ സിപിഎം തലാസരി താലൂക്ക് കമ്മറ്റിയുടെ തേതൃത്വത്തിലാണ് തഹസിൽദാർ കാര്യാലയത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും പാർട്ടിപ്രവർത്തകർ മാർച്ചും ധർണയും നടത്തിയതെന്നും ഇവർ പറഞ്ഞു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഡോ.അശോക് ദൗളെ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കിഷന്‍ ഗുജ്ജര്‍, ഡഹാണു എം എൽ എ വിനോദ് നികോളെ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ലാലി എന്നിവര്‍ ധർണക്കും മാർച്ചിനും നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.