
മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ റോ റോ ഫെറി സര്‍വീസ്
മുംബൈ: മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ കപ്പല്‍ മാര്‍ഗം അതിവേഗ റോ-റോ (റോള്‍-ഓണ്‍, റോള്‍-ഓഫ്) ഫെറി സര്‍വീസ് ആരംഭിക്കുന്നു. എം 2 എം കമ്പനിയുടെ ഫെറി മുംബൈയിലെ ഭൗച്ചധാക്ക തുറമുഖത്തെ സിന്ധുദുര്‍ഗിലെ വിജയ്ദുര്‍ഗുമായി ബന്ധിപ്പിക്കുന്ന സര്‍വീസാണിത്.
ഗണേശോത്സവ വേളയില്‍ കൊങ്കണ്‍ നിവാസികള്‍ക്ക് ഒരു 'ഉത്സവ സമ്മാനം' എന്ന വിശേഷണത്തോടെയാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന കാര്യം സംസ്ഥാന തുറമുഖ, ഫിഷറീസ് മന്ത്രി നിതേഷ് റാണെ അറിയിച്ചത്. സെപ്റ്റംബര്‍ ഒന്നിനാണ് സര്‍വീസ് ആരംഭിക്കുന്നത്.