'ക്രിയേറ്റീവ് വിമെൻ' മൂന്നാം സമ്മേളനം കൊൽക്കത്തയിൽ നടത്തി

കലാമണ്ഡലം തങ്കമണിക്കുട്ടി, എഴുത്തുകാരി ബാണി ബസു എന്നിവർ മുഖ്യാതിഥികളായിരുന്നു
'ക്രിയേറ്റീവ് വിമെൻ' മൂന്നാം സമ്മേളനം കൊൽക്കത്തയിൽ നടത്തി
Updated on

കൊൽക്കത്ത: 'ക്രിയേറ്റീവ് വിമെൻ' സംഘടനയുടെ മൂന്നാം സമ്മേളനം കൊൽക്കത്തയിൽ സംഘടിപ്പിച്ചു. എൻ എസ് എസ് ഹാളിൽ ഞായറാഴ്ച്ച നടന്ന സമ്മേളനത്തിൽ മുംബൈയിൽ നിന്നും കൃഷ്‌ണേന്ദു (ബിന്ദു ) മായ ദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ വർഷം ബെഗളൂരുവിലാണ് ദേശീയ വനിതാ സംഘടനയായ 'ക്രിയേറ്റീവ് വിമെനിന്‍റെ സമ്മേളനം നടത്തിയത്. ക്രീയേറ്റീവ് വിമെൻ അംഗങ്ങളുടെ മിനി കഥ സമാഹാരമായ 'സൃഷ്ടി', പ്രസന്ന പിഷാരടിയുടെ കവിത സമാഹാരം 'ഭൂതം', രാജാശ്രീ നായരുടെ കവിത സമാഹാരം 'ശബ്ദം ഉറഞ്ഞവർ' , രാജി അരവിന്ദിന്‍റെ കഥ സമാഹാരം 'മുലപ്പാൽ മണക്കുന്ന ശ്മശാനം', കൃഷ്‌ണേന്ദു ജയന്‍റെ 'കനോലി' എന്ന പുസ്തകത്തിന്‍റെ കവർ പേജ് എന്നിവ വേദിയിൽ പ്രകാശനം ചെയ്തു.

കലാമണ്ഡലം തങ്കമണിക്കുട്ടി, എഴുത്തുകാരി ബാണി ബസു എന്നിവർ മുഖ്യാതിഥികളായിരുന്നു.സംഘടനാ പ്രസിഡണ്ട്‌ രാജശ്രീയും(ഗോവ) സെക്രട്ടറി പ്രീത പി നായരും(കണ്ണൂർ) പരിപാടികൾക്ക് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com