
നവിമുംബൈ:കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 20/8/2023ന് സീവുഡ്‌സിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് പ്രസിഡന്റായി പ്രകാശൻ. പി. പിയും, സെക്രട്ടറിയായി വാസൻ വീരച്ചേരിയും, ട്രഷററായി ഗോപിനാഥൻ നമ്പ്യാരും സ്ഥാനമേൽകുകയുണ്ടായി.രമേശൻ. കെ, സുരേഷ്. എം. കെ. വി, പ്രേകുമാർ. കെ. പി. ടി എന്നിവർ ജോയിന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് ട്രഷറർ എന്നീ ചുമതലയേറ്റെടുത്തു.
കണ്ണൂർ കൾച്ചറൽ അസോസിയേഷനെ കൂടുതൽ ജനകീയമാക്കാനും ഒക്ടോബർ മാസത്തിൽ വിപുലമായ രീതിയിൽ വാർഷികാഘോഷം നടത്താനും പുതിയ കമ്മിറ്റി തീരുമാനമെടുത്തു. കെ സി എ യിൽ അംഗത്വമെടുക്കാൻ താല്പര്യപ്പെടുന്നവർ ഇതിൽ കൊടുത്ത നമ്പറുമായി ബന്ധപ്പെടുക. 7738159911 / 99205 85568 /97024 42220.