മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങളിൽ 26 ശതമാനം വർധന

ഈ വർഷം രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്
മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങളിൽ  26 ശതമാനം വർധന

മുംബൈ: നഗരത്തിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സൈബർ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 26.57 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഈ വർഷം 1,205 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 135 പ്രതികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.കൂടാതെ 92 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നുമാണ് വിവരം.

ഈ വർഷം രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ ബാങ്ക് കാർഡ് തട്ടിപ്പ് ,അശ്ലീല ഇമെയിൽ കേസുകളും ധാരാളം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊഴിൽ, ഷോപ്പിങ്, വ്യാജ വെബ്‌സൈറ്റ് പ്പ്, നിക്ഷേപ , ക്രിപ്‌റ്റോ കറൻസി എന്നീ മോഖലകളുമായി ബന്ധപ്പെട്ട തട്ടിപ്പുരകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വർധിച്ചിട്ടുണ്ട് . അതേസമയം ഇൻഷുറൻസ് പ്രോവിഡന്‍റ് ഫണ്ട് തട്ടിപ്പ്, മാട്രിമോണിയൽ തട്ടിപ്പ്, ലോൺ തട്ടിപ്പ് തുടങ്ങിയ കേസുകൾ ഈ വർഷം കുറവാണ് ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com