കേരളാ ലോട്ടറിയുടെ പേരിലും സൈബര്‍ത്തട്ടിപ്പ്

കോട്ടയം സ്വദേശിനിക്ക് നഷ്ടമായത് 50000 രൂപ.
Cyber ​​fraud also in the name of Kerala Lottery

കേരളാ ലോട്ടറിയുടെ പേരിലും സൈബര്‍ത്തട്ടിപ്പ്

Representative image
Updated on

മുംബൈ: കേരള ഭാഗ്യക്കുറിയുടെ പേരില്‍ സൈബര്‍ത്തട്ടിപ്പ്. വ്യാജലോട്ടറി നല്‍കി മലയാളി സ്ത്രീയെ കബളിപ്പിച്ച് 50000 രൂപ കവര്‍ന്നതായി പരാതി. മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിക്കാണ് പണം നഷ്ടമായത്.

കേരളാ ലോട്ടറിയാണെന്ന് വിചാരിച്ച് ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. കേരള സംസ്ഥാന ലോട്ടറിക്ക് ഓണ്‍ലൈന്‍ വില്‍പന ഇല്ലെന്ന് അറിയാതെയാണ് ഇവര്‍ ലോട്ടറിയെടുത്തത്.

എടുത്ത രണ്ട് ടിക്കറ്റുകളിലൊന്നിന് 12 ലക്ഷം രൂപ അടിച്ചെന്ന് വിശ്വസിപ്പിച്ച് പല തവണയായി തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുകയായിരുന്നു.

വിവിധ ചാര്‍ജുകള്‍ എന്ന പേരില്‍ പണം കവര്‍ന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com