അശോക് ഖാരാട്ടിന്‍റെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച 450 അക്കൗണ്ടുകള്‍ക്കെതിരേ കേസ്

7 പീഡനക്കേസുകളാണ് അശോക് ഖാരാട്ടിനെതിരെ ചുമത്തിയിരിക്കുന്നത്

Case filed against 450 accounts for spreading Ashok Kharat's pornographic video

അശോക് ഖാരാട്ടിന്‍റെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച 450 അക്കൗണ്ടുകള്‍ക്കെതിരേ കേസ്

Updated on

മുംബൈ: പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ വ്യാജ ജോത്സ്യന്‍ അശോക് കുമാര്‍ ഖരാട്ട് രഹസ്യക്യാമറയിലൂടെ പകര്‍ത്തിയ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്ത വെബ്‌സൈറ്റുകള്‍ക്കും അവ പ്രചരിപ്പിച്ച 450 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റത്തിന് ഐടി നിയമപ്രകാരമാണു കേസെടുത്തത്. 3 വര്‍ഷം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ

പരാതിയെത്തുടര്‍ന്നു കഴിഞ്ഞ 18നാണ് ഖരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ 7 പീഡനക്കേസുകള്‍ ഉള്‍പ്പെടെ 12 കേസുകളാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com