
ദാദര്‍ നായര്‍ സമാജം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
മുംബൈ: ദാദര്‍ നായര്‍ സമാജത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ ചീഫ്‌സെക്രട്ടറി ജയകുമാര്‍, മേജര്‍ രവി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സച്ചിന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു.
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യത്തെപ്പോലെ തന്നെ പ്രാധാനപ്പെട്ടതാണ് ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പൗരന്‍റെ കര്‍ത്തവ്യങ്ങളെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടി കാട്ടി.
അത്തരം കര്‍ത്തവ്യങ്ങളെ കുറിച്ച് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു.