ദഹിസര്‍ മലയാളി സമാജം ഭാഷാ പഠന ക്ലാസ് ജനുവരി 4 മുതല്‍

ക്ലാസ് ഒരുക്കുന്നത് ഞായറാഴ്ചകളില്‍
Dahisar Malayali Samajam language learning class from January 4th

ദഹിസര്‍ മലയാളി സമാജം ഭാഷാ പഠന ക്ലാസ്

Updated on

മുംബൈ: പുതുവര്‍ഷത്തെ ഭാഷാസാംസ്‌കാരിക ഉണര്‍വോടെ വരവേല്‍ക്കുന്നതിനായി, ദഹിസര്‍ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകള്‍ പുനരാരംഭിക്കുന്നതായി അറിയിച്ചു. ജനുവരി 4 മുതല്‍ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്.

കേരളത്തിന്‍റെ സമ്പന്നമായ ഭാഷയും സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സംരംഭം മികച്ച അവസരമായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.

സമാജം ഓഫീസിലെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com