

ദഹിസര്‍ മലയാളി സമാജം മലയാളം ഭാഷാ പഠന ക്ലാസ് ആരംഭിച്ചു
മുംബൈ: ദഹിസര്‍ മലയാളി സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മലയാള ഭാഷാ പഠന ക്ലാസുകള്‍ ആരംഭിച്ചു. മുതിര്‍ന്ന സമാജം കമ്മിറ്റി അംഗം ഉണ്ണിമേനോന്‍, വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചത്.
ഒരു ബാച്ചില്‍ പത്ത് കുട്ടികള്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് പഠിക്കാവുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മുഴുവന്‍ സീറ്റുകളും നിറഞ്ഞ ക്ലാസ് ഒരുക്കാന്‍ കഴിഞ്ഞതില്‍ സമാജം ഭാരവാഹികള്‍ വനിതാ വിഭാഗത്തെ അഭിനന്ദിച്ചു.
മാതൃഭാഷയോടുള്ള സ്‌നേഹവും സംസ്‌കാരബോധവും പുതുതലമുറയില്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.