

ദളിത് മഹാസംഘ് പ്രസിഡന്റിനെ കുത്തിക്കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ദളിത് മഹാസംഘ് പ്രസിഡന്‍റ് ഉത്തം മൊഹിതയെ കുത്തിക്കൊന്നു. സാംഗ്ലിയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്തമിന്‍റെ വയറിനാണ് കുത്തേറ്റത്. കൊലപാതകിയായ ഷേര്യ എന്ന ഷാരൂഖ് ഷെയ്ഖിനെ സംഭവസ്ഥലത്തുവെച്ച് രോഷാകുലരായ അദ്ദേഹത്തിന്‍റെ അനുയായികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി .
സംഭവത്തില്‍ വിശ്രാംബാഗ്, സാംഗ്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാംഗ്ലിയിലെ ദളിത് മഹാസംഘിന്‍റെ സജീവ നേതാവായിരുന്നു ഉത്തം മൊഹിത. പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി പേരെ ചോദ്യം ചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.