ഓണക്കാലത്ത് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയ്ന്‍

ബുക്കിങ് ആരംഭിച്ചു
Special train from Mumbai to Thiruvananthapuram during Onam

ഓണക്കാലത്ത് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയ്ന്‍

Updated on

മുംബൈ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മുംബൈയിലെ എല്‍ടിടിയില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക് പ്രഖ്യാപിച്ച ഓണം പ്രത്യേക ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച ആരംഭിക്കും. ട്രെയ്ന്‍ (01463) ഓഗസ്റ്റ് 23ന് വൈകുന്നേരം നാലിന് എല്‍ടിടിയില്‍നിന്ന് പുറപ്പെടും. മടക്കട്രെയിന്‍ (01464) ഓഗസ്റ്റ് 29-ന് കേരളത്തില്‍നിന്ന് പുറപ്പെടും. റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കും.

കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസിനെ (എല്‍ടിടി) തിരുവനന്തപുരം സെന്‍ട്രലുമായി ബന്ധിപ്പിക്കുന്നതാണ് പ്രത്യേക സര്‍വീസ്. 01463, 01464 എന്നീ നമ്പറുകളുള്ള ട്രെയിനുകള്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം വഴി സര്‍വീസ് നടത്തും. ട്രെയിന്‍ (01463) ലോക്മാന്യ തിലക് ടെര്‍മിനസില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം നാലിന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 11.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തിച്ചേരും.

താനെ, പന്‍വേല്‍, പെന്‍, റോഹ, ചിപ്ലൂണ്‍, രത്‌നഗിരി, കങ്കവ്ലി, കൂഡല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മാലി, മഡ്ഗാവ്, കാര്‍വാര്‍, കുംത, മുരുഡേശ്വര്‍, ബൈന്ദൂര്‍, കുന്ദാപുര, ഉഡുപ്പി, മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജങ്ഷന്‍, വര്‍ക്കല ശിവഗിരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com