

ദാവൂദിന്‍റെ സഹായി ഗോവയില്‍ അറസ്റ്റില്‍
മുംബൈ: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായിയും മയക്കുമരുന്ന് ശൃംഖലയിലെ പ്രമുഖനുമായ ഡാനിഷ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഗോവയില്‍ നിന്ന് അറസ്റ്റുചെയ്തു.
ദാവൂദിന്‍റെ സംഘവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഇയാളാണ് ഏകോപിപ്പിച്ചിരുന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡാനിഷിനൊപ്പം കച്ചവടത്തില്‍ പങ്കാളിത്തമുള്ള ഭാര്യയെയും അറസ്റ്റ് ചെയ്തു.