
മലയാള ഭാഷ പ്രചാരണ സംഘം
മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 3 ന് ഞായറാഴ്ച് 3.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്‍റ് ജോണ്‍സ് സ്‌ക്കൂളില്‍ വച്ച് നടക്കുന്നതാണെന്ന് പ്രസിഡന്‍റ് ഗീത ബാലകൃഷന്‍, സെക്രട്ടറി വന്ദന സത്യന്‍ എന്നിവര്‍ അറിയിച്ചു.
2024-25 വര്‍ഷത്തെ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണവും വിശകലനവും, 2024-25 വര്‍ഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടുക, പുതിയ മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക, ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയാണ് മേഖല പൊതുയോഗത്തിലെ കാര്യപരിപാടികള്‍.
മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.