പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്ന് ഉദ്ധവ് താക്കറെ

ഞായറാഴ്ച ഉദ്ധവിന്‍റെയും രാജിന്‍റെയും നേതൃത്വത്തില്‍ നഗരത്തില്‍ വിജയാഹ്ലാദ റാലിയും നടത്തുന്നുണ്ട്.
Uddhav Thackeray says a cockroach toppled a dictator.

ഉദ്ധവ് താക്കറെ,രാജ് താക്കറെ

Updated on

മുംബൈ:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം വിജയം കണ്ടെന്ന് ഉദ്ധവ് താക്കറെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ച അദ്ദേഹം പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്നും പരിഹസിച്ചു. യുവാക്കള്‍ രാജ്യത്തെ ഭയത്തിന്‍റെ നിഴലില്‍ നിന്ന് മോചിപ്പിച്ചെന്നും താക്കറെ പറഞ്ഞു.

മുംബൈയില്‍ താക്കറെ സഹോദരന്മാര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, രാജ്യത്തെ യുവശക്തി ഒന്നിച്ചുനിന്നാല്‍ എന്ത് ചെയ്യാനാകുമെന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉദ്ധവിന്‍റെയും രാജിന്‍റെയും നേതൃത്വത്തില്‍ നഗരത്തില്‍ വിജയാഹ്ലാദ റാലിയും നടത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com