അന്ധേരി മലയാളി സമാജം ഓണാഘോഷം നടത്തി

പ്രൊഫ. വി. മധുസൂദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി

Andheri Malayali Samajam Onam Celebrations

അന്ധേരി മലയാളി സമാജം ഓണാഘോഷം

Updated on: 

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം നടത്തി. രാവിലെ വാദ്യമേളങ്ങളോടെ ആരംഭിച്ച ആഘോഷങ്ങളില്‍ പരമ്പരാഗത വേഷമണിഞ്ഞ പെണ്‍കുട്ടികള്‍ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനൊപ്പം വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

സമാജം ചെയര്‍മാന്‍ കെ. രവീന്ദന്‍, പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സുരേന്ദ്ര ബാബു, മുഖ്യാതിഥി പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ബാലാനാര്‍ എംഎല്‍എ, ഡോ. എ.പി. ജയരാമന്‍, പി.ആര്‍. കൃഷ്ണന്‍, ട്രഷറര്‍ കെ.പി. മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേന്ദ്ര ബാബു സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. തനതായ ആലാപന ശൈലിയിലൂടെ മലയാള കവിതയെ ജനകീയമാക്കിയ അദ്ദേഹം തന്റെ പ്രസിദ്ധമായ 'നാറാണത്തുഭ്രാന്തന്‍', 'ഇരുളില്‍ മഹാനിദ്രയില്‍' എന്നീ കവിതകള്‍ താളാത്മകമായി ആലപിച്ച് സദസ്സിന്റെ കൈയടി നേടി. സാംസ്‌കാരിക സമ്മേളനത്തില്‍ ബാലാനാര്‍ എംഎല്‍എ, സാഹിത്യകാരന്‍ സി.പി. കൃഷ്ണകുമാര്‍, തൊഴിലാളി നേതാവ് പി.ആര്‍. കൃഷ്ണന്‍, ശാസ്ത്ര ഗവേഷകനും വാഗ്മിയുമായ ഡോ. എ.പി. ജയരാമന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

സമാജം ഭരണസമിതി അംഗവും നൃത്തനൃത്യങ്ങളില്‍ 20 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത നര്‍ത്തകിയും ശ്രുതിലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാര്‍ട്ട്‌സ് ഡയറക്റ്ററുമായ കുമാരി അമുതാ നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ദൃശ്യവിരുന്നുകള്‍ ചടങ്ങിന് മാറ്റുകൂട്ടി. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി പ്രീതി വാര്യര്‍, ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ വിജയി ശിവശങ്കര്‍ കൃഷ്ണന്‍, ഗായകരായ അശ്വിന്‍ നമ്പ്യാര്‍, അമൃത നായര്‍, ശൈലേഷ് പ്രമോദ് എന്നിവരടങ്ങിയ രാഗലയയുടെ സംഗീത വിരുന്നും പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com