മുംബൈ ഘാട്ട്കോപ്പറിലേ ഫ്ലാറ്റിൽ ദമ്പതികളുടെ മരണം; ദുരൂഹത തുടരുന്നു

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതൊരു കൊലപാതകമോ ശ്വാസംമുട്ടലോ വൈദ്യുതാഘാതമോ അല്ലാ എന്ന് കണ്ടെത്തിയിരുന്നു
മുംബൈ ഘാട്ട്കോപ്പറിലേ ഫ്ലാറ്റിൽ ദമ്പതികളുടെ മരണം; ദുരൂഹത തുടരുന്നു

മുംബൈ: ഘാട്‌കോപ്പർ ഇൽ താമസിച്ചു വരികയായിരുന്ന ദമ്പതികളായ ദീപക് ഷാ (45), ടീന ഷാ (39) എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ഘാട്‌കോപ്പറിലെ ഫ്‌ളാറ്റിലെ ബാത്ത്റൂമിൽ കണ്ടെത്തിയതിന്‍റെ ദുരൂഹത ഇപ്പോഴും തുടരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതൊരു കൊലപാതകമോ ശ്വാസംമുട്ടലോ വൈദ്യുതാഘാതമോ അല്ലാ എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പരിക്കോ മൂലമോ ഉള്ള മരണവും അല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടുജോലിക്കാരും കുടുംബാംഗങ്ങളും വീട്ടിലെത്തുമ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിലെ വാതിലും ടോയ്ലറ്റിനെ വേർതിരിക്കുന്ന ഗ്ലാസ് വാതിലും തുറന്ന് കിടന്നിരുന്നു. അതിനാൽ അവർ ശ്വാസം മുട്ടി മരിക്കാൻ സാധ്യതയില്ലെന്ന് ഓഫീസർ പറഞ്ഞു.

കെട്ടിടത്തിലെ സിസിടിവി ദൃശങ്ങൾ പ്രവർത്തിക്കാത്തത് കേസിന്‍റെ മുന്നോട്ടുള്ള അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. അതിനാൽ തന്നെ ഇവർ എപ്പോഴാണ് തിരികെയെത്തിയത് എന്നുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഛേദാ നഗറിൽ നിന്ന് ആറ് മണിക്കൂർ ദമ്പതികൾ എവിടേക്കാണ് പോയതെന്ന് കണ്ടെത്താനായി ഞങ്ങൾ ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com