യുബിടി ശിവസേന മുംബൈയെ പാക്കിസ്ഥാൻ തീവ്രവാദികൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നു: ദീപക് കേസാർക്കർ

യുബിടി നേതാക്കൾ തങ്ങളെ മറാത്തി എന്ന് വിളിക്കുന്നത് വോട്ടിന് വേണ്ടി മാത്രമാണ്
deepak kesarkar says ubt shiv sena wants to hand over mumbai to pakistani terrorists
Deepak Kesarkar

മുംബൈ: മുംബൈയിൽ 25 വർഷം അധികാരത്തിലിരുന്നിട്ടും യുബിടി ശിവസേന മുംബൈയ്‌ക്കായി ഒന്നും ചെയ്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർകർ വിമർശിച്ചു. യുബിടി നേതാക്കൾ തങ്ങളെ മറാത്തി എന്ന് വിളിക്കുന്നത് വോട്ടിന് വേണ്ടി മാത്രമാണ്, തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്യാനും മുംബൈയെ പാക്കിസ്ഥാൻ തീവ്രവാദികൾക്ക് കൈമാറാനും ആഗ്രഹിക്കുന്നു.എല്ലാവരും വിവേകത്തോടെ വോട്ട് ചെയ്യണമെന്നും കേസർകർ പറഞ്ഞു.

നരിമാൻ പോയിൻ്റിലെ ശിവസേന പാർട്ടി ഓഫീസ് ആയ ബാലാസാഹേബ് ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അദ്ദേഹം ശിവസേനയെ (യുബിടി) വിമർശിച്ചത്.മന്ത്രി ശംഭുരാജ് ദേശായിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

മുനിസിപ്പൽ കോർപ്പറേഷനിൽ 25 വർഷത്തെ ഭരണത്തിൽ യുബിടി ശിവസേന മൂന്ന് പ്രധാന ക്ഷേത്രങ്ങളായ മുംബാദേവി, മഹാലക്ഷ്മി, സിദ്ധിവിനായക് എന്നിവയ്ക്കായി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. അധികാരത്തിലിരിക്കുമ്പോൾ മുംബൈയിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ പദ്ധതികൾ, ആശുപത്രിയുടെ പരിവർത്തനം, കോൺക്രീറ്റ് റോഡുകൾ, കോളിവാടികളുടെ വികസനം, വോർളിയിലെ ജെട്ടി എന്നിവയുടെ വികസനം എന്നിവയിൽ എന്തുകൊണ്ട് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല എന്നതിന് ഉദ്ധവ് താക്കറെ മുംബൈയിലെ ജനങ്ങളോട് ഉത്തരം പറയണമെന്ന് കേസാർകർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com