ബാലഗംഗാധരതിലകന്‍റെയും സുഭാഷ് ചന്ദ്രബോസിന്‍റെയും പിന്‍ഗാമികള്‍ കൂടിക്കാഴ്ച നടത്തി

ജര്‍മനിയിലായിരുന്നു കൂടിക്കാഴ്ച
Descendants of Bal Gangadhar Tilak and Subhash Chandra Bose meet

ബാലഗംഗാധരതിലകന്‍റെയും സുഭാഷ് ചന്ദ്രബോസിന്‍റെയും പിന്‍ഗാമികള്‍ കൂടിക്കാഴ്ച നടത്തി

Updated on

പുനെ : ലോകമാന്യ ബാലഗംഗാധര തിലകന്‍റെ അഞ്ചാം തലമുറയില്‍പ്പെട്ട ഡോ. രോഹിത് തിലകും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കൊച്ചുമകനായ സൂര്യകുമാര്‍ ബോസും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച ജര്‍മനിയില്‍ നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ ഐക്യം, പൈതൃകം എന്നിവയ്ക്കായി പോരാടിയ ഇരുനേതാക്കളുടെയും കുടുംബത്തില്‍പ്പെട്ടവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ജര്‍മനിയിലെ എല്‍ംഷോണിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് കൂടിക്കാഴ്ച നടന്നത്. ഒട്ടേറെ പ്രമുഖവ്യക്തികളും സമൂഹ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കൊച്ചുമകനായ സൂര്യകുമാര്‍ ബോസിനെ കാണാന്‍ കഴിഞ്ഞത് ഒരു ചരിത്ര നിമിഷമാണെന്ന് രോഹിത് തിലക് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com