
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസിന് ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ ഡിസൈനർ അനിക്ഷ അറസ്റ്റിൽ. അമൃത ഫഡ്‌നാവിസിന്‍റെ പരാതിയെ തുടർന്നാണ് ഡിസൈനർ അനിക്ഷയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്
ഫോണിൽ ഭീഷണി കോളുകളും സന്ദേശങ്ങളും വന്നതിനെ തുടർന്ന് മുംബൈ സ്വദേശിയായ ഡിസൈനർക്കെതിരെ അമൃത ഫഡ്‌നാവിസ് പരാതി നൽകിയിരുന്നു. മാത്രമല്ല 1 കോടി രൂപ കൈക്കൂലി നൽകാൻ അനിക്ഷ ശ്രമിച്ചതായും അവർ ആരോപിച്ചു. മലബാർ ഹിൽ പൊലീസ് സ്‌റ്റേഷനിലെ എഫ്‌ഐആറിൽ അനിക്ഷയുടെ പിതാവിന്‍റെ പേരുമുണ്ട്.