ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിൽ ഗുരുദേവന്‍റെ ദർശനങ്ങളുമായി`ദേവാലയം' നാടകം

സുനിൽ ഹെൻഡ്രി [ഖാർഘർ] യാണ് നാടകത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്
Devalayam play to be staged on saturday
ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിൽ ഗുരുദേവന്‍റെ ദർശനങ്ങളുമായി`ദേവാലയം' നാടകം
Updated on

നവിമുംബൈ: ശ്രീനാരായണ ഗുരുദേവന്‍റെ ദർശനം മുന്നോട്ടുവയ്ക്കുന്ന` സുപ്രധാന സന്ദേശങ്ങളെ ആധാരമാക്കി ഗുരുദേവന്‍റെ ജീവിതകാലഘട്ടത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി സൃഷ്ടിച്ച `ദേവാലയം' എന്ന നാടകം ഗുരുദേവഗിരി തീർഥാടന മഹോത്സവത്തോടനുബന്ധിച്ചു അരങ്ങേറും. എൻ. കെ. തുറവൂർ രചനയും പി. കെ. ദിവാകരൻ രൂപകൽപ്പനയും നിർവഹിച്ചിരിക്കുന്ന ഈ നാടകം തീർഥാടന മഹോത്സവത്തിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് 7 .30 നാണു അരങ്ങേറുന്നത്.

സുനിൽ ഹെൻഡ്രി [ഖാർഘർ] യാണ് നാടകത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. ക്രിസ് വേണുഗോപാലാണ് അവതാരകൻ. അശോകൻ പനച്ചിക്കൽ ഗാനരചനയും സംഗീതസംവിധാനവും നിർവഹിക്കുന്നു. സെബിൻ കുമ്പളം, സെനീഷ സെബിൻ എന്നിവരാണ് ഗായകർ. കിരൺഷാജി ശബ്ദവും വെളിച്ചവും നിയന്ത്രിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ ബാനറിലാണ് നാടകം അവതരിപ്പിക്കുക.

എൻ. എസ്‌. രാജൻ, സുനിൽകുമാർ കെ., കെ. മോഹൻദാസ്, മനുമോഹൻ, ഷീബ സുനിൽ, പ്രണവ് സുരേഷ്, ധന്യ രമേശ്, സൂരജ് സുനിൽകുമാർ , മിനി മനു, ലതാ രമേഷ്‌ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ നാടകം പ്രേക്ഷക സമക്ഷം സമർപ്പിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com