സ്വത്ത് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ; താക്കറയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാഫിസ്

മോദി സർക്കാരിന്‍റെ ഒമ്പത് വർഷം തികയുന്നതിന്‍റെ സ്മരണാർത്ഥം ചന്ദ്രാപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്
സ്വത്ത് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ; താക്കറയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാഫിസ്

മുംബൈ: ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ്. താക്കറയ്ക്ക് ധൈര്യമുണ്ടെങ്കിൽ കുടുംബത്തിന്‍റെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപിയും ശിവസേനയും (യുബിടി) തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വാക്‌പോരിന് തുടർച്ചയായണ് താക്കറയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

മോദി സർക്കാരിന്‍റെ ഒമ്പത് വർഷം തികയുന്നതിന്‍റെ സ്മരണാർത്ഥം ചന്ദ്രാപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. "പരിവാർ ബച്ചാവോ" (രാഷ്ട്രീയ കുടുംബങ്ങളെ രക്ഷിക്കുക) എന്നതാണ് യോഗത്തിന്‍റെ ലക്ഷ്യം. പ്രധാനമന്ത്രി നടത്തിയ ശ്രദ്ധേയമായ പല കാര്യങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ് ഇക്കൂട്ടർ എന്നും ഫഡ്നാഫിസ് കുറ്റപ്പെടുത്തി.

അതേസമയം പട്‌നയിൽ പ്രതിപക്ഷ നേതാക്കൾ ഒത്തുകൂടിയത് രാജ്യത്തെ രാഷ്ട്രീയ രാജവംശങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്ന് പറഞ്ഞ ഫഡ്‌നാവിസിന്റെ പ്രസ്താവനയിൽ താക്കറെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.പട്‌ന യോഗത്തിൽ പങ്കെടുത്ത താക്കറെ, ഇത്തരം "താഴ്ന്ന" ചിന്താഗതിയിൽ ഏർപ്പെടരുതെന്ന് ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com