മുംബൈയ്ക്ക് വേണ്ടി ഉദ്ധവ് ചെയ്ത ഏതെങ്കിലും ഒരു നല്ല പ്രോജക്റ്റ് പറയൂ; വിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

രണ്ട് പതിറ്റാണ്ടിലേറെ ശിവസേന ബിഎംസി ഭരിച്ചിട്ടും മുംബൈ നിവാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
മുംബൈയ്ക്ക് വേണ്ടി ഉദ്ധവ് ചെയ്ത ഏതെങ്കിലും ഒരു നല്ല പ്രോജക്റ്റ് പറയൂ; വിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ശിവസേന (യുബിടി) അധ്യക്ഷനായ ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് പതിറ്റാണ്ടിലേറെയായി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ശിവസേന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഭരിച്ചിട്ടും മുംബൈ നിവാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

താക്കറെയുടെ നേതൃത്വത്തിലുള്ള സേന 25 വർഷത്തിനിടെ മുംബൈയ്ക്ക് വേണ്ടി ചെയ്ത ഒരു നല്ല പ്രോജക്റ്റ് ഞങ്ങൾക്ക് കാണിച്ചു തരൂ, ഫഡ്‌നാവിസ് ചോദിച്ചു. നേരെമറിച്ച്, "സംസ്ഥാനവും സെന്‍റർ ഫോർ മുംബൈയുടെ മേക്ക് ഓവറും ഏറ്റെടുത്തിരിക്കുന്ന മെഗാ പ്രോജക്റ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് ഞാൻ വെളിപ്പെടുത്താം" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് കാന്തി വിലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോയലിന്‍റെ വിജയം റെക്കോർഡ് മാർജിനിൽ ഉറപ്പാക്കണമെന്ന് ഫഡ്‌നാവിസ് മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർഥിച്ചു.

മോദി സർക്കാരിന്‍റെ കീഴിൽ10 വർഷത്തിനിടെ മുംബൈ എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് ഫഡ്‌നാവിസ് വിശദമാക്കി. കേന്ദ്രത്തിലെ മോദി സർക്കാരും സംസ്ഥാനത്തെ മഹായുതി സർക്കാരും വിവിധ പദ്ധതികളിലൂടെ മുംബൈയിൽ വിവിധ വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം എളുപ്പമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com