രാഹുല്‍ ഗാന്ധി ഇടതുതീവ്രവാദികളുടെ വലയിലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മാറ്റങ്ങള്‍ അംഗീകരിച്ചാണ് ബില്‍ പാസാക്കിയതെന്ന് ഫഡ്‌നാവിസ്
Devendra Fadnavis says Rahul Gandhi is in the net of leftist extremists

ദേവേന്ദ്ര ഫഡ്‌നാവിസ്

file image

Updated on

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇടതുപക്ഷ തീവ്രവാദികളുടെ സ്വാധീനത്തിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ്. അര്‍ബന്‍ നക്‌സലുകളെ നേരിടാനുള്ള മഹാരാഷ്ട്ര പൊതുസുരക്ഷാ ബില്ലിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടി ബില്ലിനെതിരേ ജില്ലാതല പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കെയാണ് വിമര്‍ശനം.

സംസ്ഥാന നിയമസഭ പാസാക്കിയ മഹാരാഷ്ട്ര പ്രത്യേക പൊതുസുരക്ഷാബില്‍ അര്‍ബന്‍-നക്‌സലുകളെ നേരിടാനാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, പ്രതിപക്ഷവും മറ്റുള്ള സംഘടനകളും പറയുന്നത് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ്. ബില്‍ മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളുംചേര്‍ന്ന് രൂപവത്കരിച്ച സിലക്ട് കമ്മിറ്റിയില്‍ വിശദമായി ചര്‍ച്ചചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം നിര്‍ദേശിച്ച ചിലമാറ്റങ്ങള്‍ അംഗീകരിച്ചാണ് ബില്‍ പാസാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നക്‌സല്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഗഡ്ചിരോളിയില്‍ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധപദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ബില്ലിനെക്കുറിച്ച് പരാമര്‍ശിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com