'തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ വിധി പ്രതീക്ഷിച്ചിരുന്നു': ദേവേന്ദ്ര ഫഡ്‌നാവിസ്

Devendra Fadnavis
Devendra FadnavisFile
Updated on

മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി താൻ പ്രതീക്ഷിച്ചിരുന്നതായി ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അജിത് പവാറിൻന്‍റെ വിഭാഗത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) യഥാർത്ഥ എൻസിപി ആണെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഈ വിധിയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വാഗതം ചെയ്യുകയും ചെയ്തു.

"ഇത് താൻ പ്രതീക്ഷിച്ചതായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരം കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്യസ്ത സമയങ്ങളിൽ നൽകിയ തീരുമാനങ്ങൾ നോക്കുകയാണെങ്കിൽ, ഇത് സമാനമായ തീരുമാനങ്ങളാണ്. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു അജിത് പവാറിന് തന്നെ ലഭിക്കും എന്ന കാര്യത്തിൽ. ഞങ്ങളും സംഘടനയും ഒപ്പമുണ്ട്"; ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com