ധാരാവി മുംബൈയുടെ ഹൃദയവും ഒരു മിനി ഇന്ത്യയുമാണ്; ഡിആർപിപിഎൽ ഇൽ അദാനി ഗ്രൂപ്പ്

അദാനി റിയൽറ്റിയുടെയും മഹാരാഷ്ട്ര സർക്കാരിന്‍റേയും സംയുക്ത സംരംഭമാണ് ഡിആർപിപിഎൽ
ധാരാവി മുംബൈയുടെ ഹൃദയവും ഒരു മിനി ഇന്ത്യയുമാണ്; 
ഡിആർപിപിഎൽ ഇൽ അദാനി ഗ്രൂപ്പ്

മുംബൈ: ധാരാവി മുംബൈയുടെ ഹൃദയവും ഒരു മിനി ഇന്ത്യയുമാണെന്ന് ഡിആർപിപിഎൽ ഇൽ അദാനി ഗ്രൂപ്പ്. ധാരാവിയിലെ താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ധാരാവി റീഡെവലപ്‌മെന്‍റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഡിആർപിപിഎൽ) സർവേ ആരംഭിച്ചതിന്‍റെ തൊട്ട അടുത്ത ദിവസമാണ് അദാനി ഗ്രൂപ്പ്‌ പ്രസ്താവന പുറപ്പെടുവിച്ചത്

'ഈ ചേരിയിലെ ആളുകൾ അവരുടെ ജീവിത സ്വപ്നങ്ങൾ നെയ്‌തെടുക്കുന്ന തിരക്കിലായിരുന്ന സമയത്തിന് താൻ സാക്ഷിയാണ്. മുംബൈ എന്‍റെ രണ്ടാമത്തെ വീടാണ്. ഞാനിവിടെ അന്യനാണെന്ന് കരുതുന്നില്ല'-അദാനി പറഞ്ഞു

"മുംബൈ നഗരം എല്ലാവരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നതിനാൽ ഇവിടെ പുറത്തുനിന്നുള്ളവരില്ല. ധാരാവിയുടെ പുനർവികസനത്തിന് നേതൃത്വം നൽകാൻ എനിക്ക് അവസരം ലഭിച്ചതിൽ അഭിമാനവും ഭാഗ്യവും തോന്നുന്നു.ധാരവി എന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്താണ്. ധാരാവി പണം സമ്പാദിക്കാനുള്ള ഒരു പദ്ധതിയല്ല, മറിച്ച് ഈ ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ മനുഷ്യ കേന്ദ്രീകൃത മാറ്റത്തിന്‍റെ ഭാഗമാകാനുള്ള അവസരമാണെന്നും" അദാനി പറഞ്ഞു. “ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും ബഹുമാനത്തോടും സുരക്ഷിതത്വത്തോടും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു പുതിയ ധാരാവി പണിയുക എന്നത് എൻ്റെ ഉത്തരവാദിത്തമായി ഞാൻ കരുതുന്നു,”മാർച്ച് 19 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അദാനി റിയൽറ്റിയുടെയും മഹാരാഷ്ട്ര സർക്കാരിന്‍റേയും സംയുക്ത സംരംഭമാണ് ഡിആർപിപിഎൽ. താൻ മുംബൈയിലേക്ക് മാറിയ സമയം അനുസ്മരിച്ചുകൊണ്ട് . അദാനി പറഞ്ഞു, “എഴുപതുകളുടെ അവസാനത്തിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റു പലരെയും പോലെ, വജ്രവ്യാപാരത്തിൽ വലിയ എന്തെങ്കിലും ചെയ്യണമെന്ന സ്വപ്നവുമായാണ് ഞാനും മുംബൈയിലേക്ക് കാലെടുത്തുവച്ചത്.ധാരാവിയിലെ ജനങ്ങളുടെ ജീവിതവും സമരങ്ങളും ഞാൻ അടുത്തു കണ്ടിട്ടുണ്ട്.

ഇവിടെ സ്ഥിരതാമസമാക്കുന്ന ആളുകൾക്ക് മികച്ച താമസസ്ഥലം നൽകുമെന്ന് മാത്രമല്ല, ചെറുകിട, കമ്പനികളെ/ യൂണിറ്റുകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. മുംബൈയിലെ ധാരാവിയെ ഒരു 'ആധുനിക നഗര കേന്ദ്രം' ആക്കി മാറ്റാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്," അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പുനരധിവാസത്തിൽ അപ്‌സ്കില്ലിംഗിനുള്ള പരിശീലന കേന്ദ്രങ്ങൾ, ഉൽപ്പന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കിയുള്ള പൊതു സൗകര്യ കേന്ദ്രങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഡാറ്റാ സെൻ്ററുകൾ, MSME ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഗ്യാസ്, വെള്ളം, വൈദ്യുതി, ശുചിത്വം, ഡ്രെയിനേജ്, ആരോഗ്യം, വിനോദ സൗകര്യങ്ങൾ, താമസിക്കാനുള്ള തുറന്ന പ്രദേശം, ലോകോത്തര നിലവാരത്തിലുള്ള സ്‌കൂൾ, ആശുപത്രി ഈ മേഖലയിൽ വികസിപ്പിക്കാനാകും. ഇത് നിങ്ങൾക്ക് അസാധ്യമാണെന്ന് തോന്നാം, കാരണം ഈ ജോലി ഏകദേശം 7 ലക്ഷം ആളുകൾക്ക് വേണ്ടി ചെയ്യണം, എന്നാൽ വലിയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ അദാനി ഗ്രൂപ്പിന് വൈദഗ്ദ്ധ്യമുണ്ട്. അവരും പല അവസരങ്ങളിലും ഇത് തെളിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com