വസായ് സനാതന ധർമ്മസഭ : ധർമ്മരക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വസായ് സനാതന ധർമ്മസഭ അധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു
വസായ് സനാതന ധർമ്മസഭ : ധർമ്മരക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Updated on

മുംബൈ : സനാതന ധർമ്മ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് വസായ് സനാതന ധർമ്മസഭ നല്കി വരുന്ന ധർമ്മരക്ഷാ പുരസ്കാരത്തിന് ഈ വർഷം അർഹമായവരെ പ്രഖ്യാപിച്ചു.

വേണുഗോപാൽ കെ.ജി ( ജനറൽ സെക്രട്ടറി, കെ.ഭാസ്കര റാവു സ്മാരക സമിതി ), കെ. രാമൻ പിള്ള ( മുൻ അധ്യക്ഷൻ, ബി. ജെ പി കേരളം ), സ്വാമി കൃഷ്ണാനന്ദ സരസ്വതി മ്രഠാധിപതി, ശ്രീരാമദാസ ആശ്രമം മുംബൈ), സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ( മഠാധിപതി, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദ ആശ്രമം) , ഡോ.കെ. രാമചന്ദ്ര അഡിഗ ( മുഖ്യകാര്യദർശി, കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം), മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ( മുഖ്യകാര്യദർശി , മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം), മഹാമണ്ഡലേശ്വർ നാരായണാനന്ദഗിരി മഹാരാജ് ( ചെയർമാൻ സനാതന ധർമ്മ ഫൗണ്ടേഷൻ, ന്യൂ ഡെൽഹി ) , ഞെരളത്ത് ഹരിഗോവിന്ദൻ (സോപാന സംഗീതജ്ഞൻ), പള്ളിക്കൽ സുനിൽ ( ഭാഗവത സപ്താഹ ആചാര്യൻ ), അസ്തിക സമാജം, മുംബൈ, ഡോ.ടി.എസ്. വിനീത് ഭട്ട് ( തന്ത്രി ), സ്മിത ജയമോഹൻ (ചെയർപേഴ്സൺ, ശ്രീ ആഞ്‌ജനേയ സേവാ ട്രസ്റ്റ്, തലശ്ശേരി ) ,കെ.ജി.കെ കുറുപ്പ് ( മുൻ അധ്യക്ഷൻ, കേന്ദ്രീയ നായർ സാംസ്കാരിക സംഘ്, മഹാരാഷ്ട്ര ), പാർത്ഥൻ കെ. പിള്ള ( ജനറൽ സെക്രട്ടറി, നാസിക് എൻ എസ് എസ് ) രഞ്‌ജിത് ആർ നായർ ( കോ-ഓർഡിനേറ്റർ, ശ്രീഅയ്യപ്പ സേവാ സമിതി, തെലങ്കാന ) എന്നിവരാണ് ധർമ്മരക്ഷാ പുരസ്കാരത്തിന് അർഹരായവർ.

ജനുവരി 6, 7, 8 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വസായ് സനാതന ധർമ്മസഭ അധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com