
ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നു
മുംബൈ: അര്‍ബുദചികിത്സയ്ക്കുള്ള മെഡിക്കല്‍ ഐസോടോപ്പുകള്‍ നിര്‍മിക്കുന്നതിനായി അറ്റോമിക് എനര്‍ജി വകുപ്പ് (ഡിഎഇ) വിശാഖപട്ടണത്ത് പ്രത്യേക ആണവറിയാക്ടര്‍ സ്ഥാപിക്കുമെന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍ററിലെ (ബാര്‍ക്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മെഡിക്കല്‍ ഐസോടോപ്പുകളുടെ ഉത്പാദനത്തിനായി മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ റിയാക്ടറായിരിക്കും ഇത്. നാലുമുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. പൊതുസ്വകാര്യ മേഖലാ പങ്കാളിത്തത്തോടെയാകും പദ്ധതി നടത്തിപ്പ്.