വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് ; വ്യവസായിയില്‍ നിന്ന് 58 കോടി രൂപ കവര്‍ന്നു

രേഖകള്‍ പരിശോധിച്ചതിന് ശേഷം പണം തിരികെ നല്‍കാമെന്ന ഉറപ്പും നല്‍കി. ഇത് വിശ്വസിച്ച് പണം കൈമാറുകയായിരുന്നു.
Digital arrest; Rs 58 crore stolen from industrialist

ഡിജിറ്റല്‍ അറസ്റ്റ് ; വ്യവസായിയില്‍ നിന്ന് 58 കോടി രൂപ കവര്‍ന്നു

freepik.com

Updated on

മുംബൈ: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ മുംബൈയിലെ 72-കാരനായ ബിസിനസുകാരനെ കബളിപ്പിച്ച് 58 കോടി രൂപ കവര്‍ന്നതായി പരാതി. ഇഡി, സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞവരാണ് ഓഹരി നിക്ഷേപരംഗത്തുള്ള ഇദ്ദേഹത്തെ കെണിയിലാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്നുണ്ടെന്ന് ഭയപ്പെടുത്തി വലിയ തുകകള്‍ കൈമാറാന്‍ ഇരയെയും ഭാര്യയെയും തട്ടിപ്പുകാര്‍ നിര്‍ബന്ധിച്ചു.

രേഖകള്‍ പരിശോധിച്ചതിന് ശേഷം പണം തിരികെ നല്‍കാമെന്ന ഉറപ്പും നല്‍കി. ഇത് വിശ്വസിച്ച് പണം കൈമാറുകയായിരുന്നു.

എന്നാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് പരാതി നല്‍കുകയായിരുന്നു, സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.18 അക്കൗണ്ടുകളിലേക്കാണ് പണം കൈ മാറിയത്. ഇവ മരവിപ്പിച്ചതായും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com