ചെമ്പൂര്‍ ശ്രീനാരായണ ഗുരു മറാഠി വിദ്യാലയത്തില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡുകള്‍

18 ലക്ഷത്തോളം രൂപ വില വരുന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചത്
Digital boards now available at Chembur Sree Narayana Guru Marathi Vidyalaya

ചെമ്പൂര്‍ ശ്രീനാരായണ ഗുരു മറാഠി വിദ്യാലയത്തില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡുകള്‍

Updated on

മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്‌മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പൂര്‍ ശ്രീനാരായണ ഗുരു മറാഠി വിദ്യാലയത്തില്‍ ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ ക്രമീകരിച്ചു. വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലും പരമ്പരാഗത ബ്ലാക് ബോര്‍ഡുകള്‍ മാറ്റി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ട് മാനേജ്‌മെന്റാണ് 18 ലക്ഷത്തോളം രൂപ വിലവരുന്ന 13 ഡിജിറ്റല്‍ ബോര്‍ഡുകള്‍ വിദ്യാലയത്തിന് സംഭാവനയായി നല്‍കിയത്.

ക്ലാസ് മുറികളില്‍ സജ്ജമാക്കിയ ഡിജിറ്റല്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം എസ്ബിഐ. ഫണ്ട് മാനേജ്‌മെന്‍റ് ചീഫ് രജത് ഗ്രോവര്‍ നിര്‍വഹിച്ചു. സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളില്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചതിലൂടെ കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനും അതോടൊപ്പം തന്നെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം. ഐ. ദാമോദരന്‍ പറഞ്ഞു.

അനേകം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍, ഇതിനായി സഹകരിച്ച എസ്ബിഐ മ്യൂച്വല്‍ ഫണ്ട് അധികൃതരോട് ജനറല്‍ സെക്രട്ടറി ഒ കെ. പ്രസാദ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ എസ്.ബി.ഐ. സി. എസ്. ആര്‍. ഫണ്ട് മാനേജ്‌മെന്‍റ് ചീഫ് നിഷാന്ത് ബംഗാരേ, മറാഠി വിദ്യാലയം പ്രിന്‍സിപ്പല്‍ ദിഗംബര്‍ ജി. പാക്കറേ, സമിതി അസി. ട്രഷറര്‍ പി. പൃഥ്വിരാജ് എന്നിവരും വിവിധ യൂണിറ്റ് സെക്രട്ടറിമാരും പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com