ഡിനോ മോറിയയെ ഇഡി ചോദ്യം ചെയ്തത് നാലര മണിക്കൂര്‍

സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും താരത്തോട് ചോദിച്ചതെന്നാണ് സൂചന
Dino Morea was questioned by the ED for four and a half hours

ഡിനോ മോറിയ

Updated on

മുംബൈ: മിഠി നദിയിലെ മാലിന്യം നീക്കവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടന്‍ ഡിനോ മോറിയയെ ഇഡി നാലര മണിക്കൂര്‍ ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് തെക്കന്‍ മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റിലുള്ള ഏജന്‍സിയുടെ ഓഫീസില്‍ താരമെത്തിയത്.

ജൂണ്‍ ആറിന് മുംബൈയിലും കേരളത്തിലെ കൊച്ചിയിലുമായി 15-ലധികം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. കരാര്‍ കമ്പനിയുമായി ബന്ധമുണ്ടെന്നതിനാല്‍ ബാന്ദ്ര വെസ്റ്റില്‍ ഡിനോ മോറിയയുടെ വസതിയിലും അദ്ദേഹത്തിന്‍റെ സഹോദരന്‍ സാന്റിനോയുടെ വീട്ടിലും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുടെ സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്.

കേസില്‍ അറസ്റ്റിലായ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും താരത്തോട് ചോദിച്ചതെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com