ഹണിമൂണിനെച്ചൊല്ലി തർക്കം; നവ വരന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

വിവാഹത്തിനു ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് പറഞ്ഞത്, എന്നാൽ തീർഥാടനത്തിന് പോവണമെന്നായിരുന്നു ഭാര്യ വീട്ടുകാരുടെ നിർദേശം
dispute over honeymoon plans father throws acid on son in law
ഹണിമൂൺ പോവുന്നതിനെ ചൊല്ലി തർക്കം; നവ വരന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്
Updated on

താനെ: ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ നവ വരനുമേൽ ആസിഡ് ഒഴിച്ച് ഭാര്യ പിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഇബാദ് അതിക് ഫാൽകെയാണ് ആക്രമണത്തിനിര‍യായത്.

വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ, വിദേശത്തുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യ വീട്ടുകാർ നിർദേശിച്ചത്. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്‍റെ മേൽ ആസിഡ് ഒഴിച്ചത്.

ആക്രമണത്തിൽ മുഖത്തും ദേഹത്തും പരുക്കേറ്റ 29 കാരൻ നിലവിൽ ചികിത്സയിലാണ്. 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുർതാസ് ഖോടാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതായാണ് ബസാർപേട്ട് പൊലീസ് വിശദമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com