ഹരിശ്രീ കല്യാണിന്‍റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി

സഹായം നല്‍കിയത് നൂറോളം കുട്ടികള്‍ക്ക്
Distribution of study materials was carried out under the leadership of Harishree Kalyan

പഠനോപകരണ വിതരണം നടത്തി

Updated on

മുംബൈ: വര്‍ഷങ്ങളായി സാമൂഹ്യ സേവന മേഖലകളിലും ജീവകാരുണ്യരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന 'ഹരിശ്രീ- കല്യാണി'ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന, ഈ വര്‍ഷത്തെ പഠനോപകരണ വിതരണത്തിന്‍റെ ആദ്യ ഘട്ടം ഹരിശ്രീ ഓഫീസില്‍ വച്ച് നടന്നു

നൂറില്‍പ്പരം നിര്‍ദ്ധനരായ കുട്ടികള്‍ സഹായം ഏറ്റുവാങ്ങി. കല്യാണ്‍ -ഡോംബിവ്ലി മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

സഹായമനസ്‌ക്കരായവരുടെ പിന്തുണയോടെ വരും ദിവസങ്ങളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും ഏകദേശം 250-300 കുട്ടികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനാണ് ഹരിശ്രീ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com