ഗുരുദേവഗിരിതീർത്ഥാടനം: ഞായറാഴ്ച ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും

10 മണിക്ക് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്‍റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും
ഗുരുദേവഗിരിതീർത്ഥാടനം: ഞായറാഴ്ച ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും

നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നാളെ ഫെബ്രുവരി 4 ന് നടക്കും.രാവിലെ 8.30 മുതൽ ഗുരുദേവഗിരിയിൽ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ദിവ്യ ദന്തം പൊതുദർശനത്തിനായി വയ്ക്കും.ശിവഗിരി മഠത്തിൽനിന്നും എത്തിയിട്ടുള്ള സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുടെ കാർമികത്വത്തിലാണ് ഈ ചടങ്ങുകൾ നടക്കുക. വൈകീട്ട് 4 വരെ ഭക്തർക്ക് ദന്തം ദർശിക്കാൻ സൗകര്യം ഉണ്ടായിരിക്കും.

10 മണിക്ക് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ, നാദസ്വരം, ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവ ഘോഷയാതയ്ക്കു കൊഴുപ്പേകും. താലപ്പൊലിയേന്തിയ വനിതകൾ, പീതവർണ പതാകയേന്തിയ ആയിരക്കണക്കിന് പീതാംബര ധാരികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും.തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന മഹാപ്രസാദം.ഒരു മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യു. എസ്. നേവി ഇൻസ്റ്റിറ്റ്യുട്ട് മുൻ റിസർച്ചർ ആയ പ്രൊഫസ്സർ ബ്രൂസ് റസ്സൽ മുഖ്യാതിഥിയായിരിക്കും. സ്വാമി. ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വ്യവസായി വി. ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ , ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വി. കെ. മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും. വൈകീട്ട് 7.15 മുതൽ ശിങ്കാരിമേളം. തുടർന്ന് മംഗളപൂജയ്ക്കുശേഷം കൊടിയിറക്കം.

Trending

No stories found.

Latest News

No stories found.