അങ്കണവാടി ജീവനക്കാര്‍ക്ക് ദീപാവലി ബോണസ്

2000 രൂപ വീതമാണ് നല്‍കുന്നത്
Diwali bonus for Anganwadi employees

അങ്കണവാടി ജീവനക്കാര്‍ക്ക് ദീപാവലി ബോണസ്

file image

Updated on

മുംബൈ : ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് ഡിവലപ്‌മെന്‍റ് സര്‍വീസസ് (ഐസിഡിഎസ്) പദ്ധതിപ്രകാരം സേവനമനുഷ്ഠിക്കുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ദീപാവലിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 2,000 രൂപ വീതം സമ്മാനമായി നല്‍കുമെന്ന് വനിതാ-ശിശുവികസന മന്ത്രി അദിതി തത്കരെ അറിയിച്ചു.

ഇതിനായിസര്‍ക്കാര്‍ 40.61 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദിതി തത്കരെ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, സമഗ്രവികസനം എന്നിവയില്‍ അങ്കണവാടി ജീവനക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com