മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി ഡിൻ്റാ മുരളീധരൻ

ശ്രീനാരായണ ഗുരു ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടുന്ന യൂണിവേഴ്സിറ്റിയുടെ ആദ്യ വിദ്യാർഥിയായി ഡോക്ടർ ഡിൻ്റാ മുരളീധരൻ
ഡിൻ്റാ മുരളീധരൻ
ഡിൻ്റാ മുരളീധരൻ
Updated on

മുംബൈ: മുംബൈ വിശ്വവിദ്യാലയത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിന്‍റെ തത്ത്വശാസ്ത്രത്തിൽ ഡോക്ടർ ഡിൻ്റാ (ഷൈനി) മുരളീധരൻ ഡോക്ടറേറ്റ് കരസ്ഥമാക്കി."ആധുനിക മതങ്ങളിലൂടെ സാമൂഹിക പരിവർത്തനം-ശ്രീനാരായണ ഗുരുവിന്റേയും സ്വാമി വിവേകാനന്ദന്റെയും മതതത്ത്വചിന്തയെക്കുറിച്ചുള്ള താരതമ്യ പഠനം" എന്ന വിഷയത്തെ ആസ്പദമായി മുംബൈ സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ നാരായൺ ശങ്കർ ഗഡദ്ദേയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്.

ശ്രീനാരായണ ഗുരു ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടുന്ന യൂണിവേഴ്സിറ്റിയുടെ ആദ്യ വിദ്യാർഥിയായി ഡോക്ടർ ഡിൻ്റാ (ഷൈനി) മുരളീധരൻ.ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട നെരൂൾ ഈസ്റ്റ് ശാഖാ അംഗവും കോട്ടയം പൊൻകുന്നം സ്വദേശിനിയുമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com