നൂറ് മേനി വിജയം ആവര്‍ത്തിച്ച് ഡോംബിവ്ലി ഹോളി ഏയ്ഞ്ചല്‍സ്

പരീക്ഷ എഴുതിയ 164 വിദ്യാര്‍ഥികളും വിജയിച്ചു

Dombivli Holy Angels repeat their hundred-win streak

ഡോംബിവ്‌ലി ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജ്

Updated on

മുംബൈ: സിബിഎസ്ഇ പരീക്ഷയില്‍ ഇരുപത്തിയൊന്നാം വര്‍ഷവും നൂറു ശതമാനം വിജയവുമായി ഡോംബിവലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് തിളങ്ങി.

പരീക്ഷ എഴുതിയ 164 വിദ്യാര്‍ത്ഥികളും വിജയിച്ചു. 30% വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചു. ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ മികച്ച വിജയം നേടിശ്രേയസ് ഗവാസ് (98.20% ), സിദ്ദി ചൗദരി(97.20%), പാര്‍ത്ഥ് കദം (96.20%), സ്വരൂപ് ഖണ്ഡേക്കര്‍ (96.20%) എന്നിവരാണ് സ്‌കൂള്‍ ടോപ്പേഴ്സ്.

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇക്കുറിയും മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കിയതെന്ന് സ്‌കൂള്‍ സ്ഥാപക ഡയറക്ട്ര്‍ ഡോ.ഉമ്മന്‍ ഡേവിഡ് പറഞ്ഞു. പ്രിന്‍സിപ്പല്‍ ബിജോയ് ഉമ്മന്‍ വിജയികളെ അഭിനന്ദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com