
കൈകൊട്ടിക്കളി മത്സരത്തില്‍ ഡോംബിവ്‌ലി കേരളീയ സമാജത്തിന് ഒന്നാം സ്ഥാനം
മുംബൈ:ബോംബെ കേരളീയ സമാജം മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തില്‍ ഡോംബിവിലി കേരളീയ സമാജം ഒന്നാം സ്ഥാനത്തെത്തി. കണ്ണൂര്‍ ഫ്രണ്ടസ്് കള്‍ച്ചറല്‍ അസോസിയേഷന്‍ പന്‍വേല്‍ രണ്ടാം സ്ഥാനവും ബോംബെ യോഗക്ഷേമസഭ, ഡോംബിവിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുംബൈ നഗരത്തിലും ഉപനഗരങ്ങളിലും നിന്നുമുള്ള 21 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. 25000, 15000, 10000 രൂപയാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കു സമ്മാനമായി നല്‍കിയത്. കൂടാതെ ഫലകവും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.എല്ലാ ടീമുകള്‍ക്കും 2,000 രൂപയും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നല്‍കിയിരുന്നു.
സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡണ്ട് ഡോ. എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സിനിമാ-സീരിയല്‍ താരം ശ്രീമതി വീണാ നായര്‍ വിശിഷ്ടാതിഥിയായിരുന്നു. അതോടൊപ്പം ആര്യവൈദ്യ ഫാര്‍മസി റീജിയണല്‍ മാനേജര്‍ വില്‍സണ്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ റോബിന്‍, റീജിയണല്‍ മാനേജര്‍ രജിത്, ധനലക്ഷ്മി ബാങ്ക് മാനേജര്‍ പ്രാജക്ത പാട്ടീല്‍, വിശിഷ്ടാതിഥിയുടെ ജീവിത പങ്കാളി വൈഷ്ണവ് എന്നിവരെ ആദരിച്ചു.
മത്സര വിധികര്‍ത്താക്കളായി രമ്യ ജഗദീഷ്, പ്രതിഭ ജനാര്‍ദ്ദനന്‍, സംഗീത രാജന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, ട്രഷറര്‍ എം.വി. രവി, കലാസമിതി കണ്‍വീനര്‍ ഹരികുമാര്‍ കുറുപ്പ് എന്നിവര്‍ സദസ്സ് പങ്കിട്ടു.
സമാജം നടത്തുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, 1420 പ്രായപരിധിയിലുള്ള പെണ്‍കുട്ടികള്‍ക്കായി കൈകൊട്ടിക്കളി പരിശീലന ക്ലാസുകള്‍ ആരംഭിക്കാനിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു.പരിപാടിയുടെ അവതാരകന്‍ ശ്യാം, സീവുഡ് ആയിരുന്നു.