
എം.മുകുന്ദന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി
മുംബൈ:ഡോംബിവ്ലി കേരളീയ സമാജം പ്ലാറ്റിനം ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവം എഴുത്തുകാരുടെ സജീവ സാന്നിധ്യം കൊണ്ട് സമ്പന്നമായി.
സമാപന സമ്മേളനത്തില്‍ മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം. മുകുന്ദന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രസിഡന്‍റ് ഇ.പി. വാസുവിന്‍റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍ പുരസ്‌കാരം എം മുകുന്ദന് സമ്മാനിച്ചു.
വൈകാരികയി തന്നെ സ്പര്‍ശിച്ച അംഗീകാരമാണിതെന്നും മുംബൈ എന്നും തന്റെ സ്വപ്ന നഗരമായിരുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് എം മുകുന്ദന്‍ പറഞ്ഞു. മുംബൈ വായനക്കാര്‍ തന്ന ഈ അനുമോദനങ്ങള്‍ അവിസ്മരണീയമാണെന്നും കഥാകാരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത നാടക കലാകാരനും ആര്‍ട്ടിസ്റ്റുമായ രാമു കണ്ണൂര്‍ രൂപകല്‍പ്പന ചെയ്ത ഫലകവും 25000 രൂപയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, വി ആര്‍ സുധീഷ് എന്നിവരെയും ആദരിച്ചു.
സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, കലാ വിഭാഗം സെക്രട്ടറി സുരേഷ് കുമാര്‍, പ്രേമന്‍ ഇല്ലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.