ഡോംബിവ്‌ലി സാഹിത്യോത്സവം ജൂണ്‍ 15ന്

എം. മുകുന്ദന് സമഗ്ര സംഭാവനാ പുരസ്‌കാരം
Dombivli Literature Festival June 15th

ഡോംബിവ്‌ലി സാഹിത്യോത്സവം ജൂണ്‍ 15ന്

Updated on

മുംബൈ: ഡോംബിവലി സമാജം കലാവിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ 15 ഞായറാഴ്ച രാവിലെ 9.45ന് കമ്പല്‍പാട മോഡല്‍ കോളെജ് അങ്കണത്തില്‍ ആരംഭിക്കും.

വൈകീട്ട് 7 മണി വരെ തുടരുന്ന കഥാകാലം സാഹിത്യോത്സവത്തില്‍ സാഹിത്യ ശിബരവും സംവാദങ്ങളും കൂടാതെ മലയാള കവിതയില്‍ കാല്പനിക വസന്തം തീര്‍ത്ത 10 കവിതകളുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറും.

കവി കല്‍പ്പറ്റ നാരായണനും കഥാ രചനയുടെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷും പങ്കെടുക്കും.

ചടങ്ങില്‍ മലയാളിയുടെ പ്രിയ കഥാകാരന്‍ എം മുകുന്ദന് സമഗ്ര സംഭാവനാ പുരസ്‌കാരം നല്‍കി കേരളീയ സമാജം ആദരിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com