മുംബൈ സര്‍വകലാശാലയിലെ മികച്ച കോളെജുകളില്‍ ഡോംബിവ്‌ലി മോഡല്‍ കോളെജും

15ന് പുരസ്‌കാരവിതരണം.
Dombivli Model College among the best colleges of Mumbai University

മികച്ച കോളജുകളില്‍ ഡോംബിവ്‌ലി മോഡല്‍ കോളേജും

Updated on

മുംബൈ: മുംബൈ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച കോളെജായാണ് കേരളീയ സമാജത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ തെരഞ്ഞെടുത്തത്. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള മുംബൈ യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് കോളെജ് അവാര്‍ഡിന് നഗര മേഖല വിഭാഗത്തില്‍ മോഡല്‍ കോളെജിനെ തെരഞ്ഞെടുത്തു.

വൈസ് ചാന്‍സലറുടെ പേരില്‍ നല്‍കിയ അഭിനന്ദനത്തില്‍, വിദ്യാഭ്യാസ മേഖലയിലെ മേന്മയും സാമൂഹിക - അക്കാദമിക് സ്വാധീനം സൃഷ്ടിക്കുന്നതില്‍ കോളെജ് വഹിച്ച പങ്കും മികച്ച പ്രകടനവും മുംബൈ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി. എ. കരണ്ടെ പ്രത്യേകം ചൂണ്ടിക്കാട്ടി. കോളെജ് മാനേജ്‌മെന്‍റ്, അധ്യാപക - അധ്യാപകേതര സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവരുടെ സമര്‍പ്പിതമായ പരിശ്രമങ്ങളാണ് ഈ മഹത്തായ അംഗീകാരം നേടാന്‍ സഹായിച്ചതെന്ന് പ്രിന്‍സിപ്പള്‍ ഡോ. ആര്‍.പി ബംബാര്‍ഡെക്കര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 15-ാം തീയതി (തിങ്കള്‍) രാവിലെ 11 മണിക്ക് മുംബൈ സര്‍വകലാശാലയുടെ ഗ്രീന്‍ ടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com